ഓര്‍മ്മകള്‍
അധ്യായം ഒന്ന് നേരം സന്ധ്യ ആയി. ഞങ്ങള്‍ കളി കഴിഞ്ഞു വീട്ടിലെത്തി. ഞാനും ചേട്ടനും പിന്നെ ഞങളുടെ കൂട്ടുകാരും.... എല്ലാവരും കൂടി ഒരു ബഹളം തന്നെ ആണ്. അമ്മൂമ്മ ഞങ്ങളോട് കയര്ത്തുര തുടങ്ങി ...........
കാലത്ത് പോയതല്ലേ നിങ്ങള്? ഇത്ര നേരം എവിടെയാരുന്നു? ഞങ്ങള്‍ അത് കേള്ക്കാ ത്ത മട്ടില്‍ അപ്പൂപെന്റെ വരവും പ്രതിക്ഷിച്ചിരുന്നു. അകലെ നിന്ന് ഒരു സൈക്കിള്‍ ബെല്ലിന്റെ ശബ്ദം കേള്ക്കു ന്നുട്. അത് അപ്പൂപ്പെന്‍ തന്നെ ഞങ്ങള്‍ മനസ്സില്‍ ഉറപ്പിച്ചു. രണ്ടു പേരും സൈക്ലിനു അടുത്തേക്ക് ഓടി. ആ ഓട്ടത്തിന് പിന്നില്‍ വലിയ ഒരു കാര്യം ഉണ്ട്.
അപ്പൂപെന്‍ ഒരു പത്ര വിതരണക്കാരനാണ്. അപ്പോപ്പെന്റെ കൈയില്‍ ഇല്ലാത്ത പുസ്തകങ്ങള്‍ ഒന്നുമില്ല. മാതൃഭൂമി മനോരമ ദീപിക മംഗളം എന്ന് വേണ്ട ഈ ലോകത്ത് എന്ത് സംഭവിക്കുന്നു എന്നെല്ലാം ഞങ്ങള്‍ അറിഞ്ഞിരുന്നത് അങ്ങിനെയാണ്. കൂടാതെ അപ്പൂപ്പെന്റെ കൂടയില്‍ എന്തെങ്കിലും കാണും .... വല്ല മാംബ്ഭാഴാമോ ആപ്പിളോ അങ്ങനെ എന്തെങ്കിലും... ഇതെല്ലം ആദ്യം തരപ്പെടുത്തണ്ണം ....അതിന്നാണ് ഈ ഓടുന്നത്.
കാലത്ത് തന്നെ ഞങ്ങളുടെ ദിനചര്യ ആരംഭിക്കുന്നത് ഇങ്ങനെയാണ്. കാലത്തേ കഞ്ഞി കുടി കഴിഞ്ഞാല്‍ പിന്നെ കൂട്ടുകാരുമൊത്ത് ഒരു ചുറ്റല്‍ ആണ്. നേരെ ഒന്നുകില്‍ പുഴയിലേക്ക് മീന്‍ പിടിക്കുകയാണ് അവിടുത്തെ ഹോബി. കുറച്ചു പേര്‍ ഞാവ്നി കായ് പറക്കും. അപ്പോഴേക്കും അത് വരെ ഇറങ്ങിയ സിനിമയുടെ കഥകള്‍ എല്ലാം പറഞ്ഞിരിക്കും. ചിലപ്പോള്‍ അത് വഴി പോകുന്ന വണ്ടിയില്‍ നിന്നും വിഴുന്ന സിനിമ നോട്ടീസ് പറക്കുവാന്‍ ഓടും.. അപ്പോഴേക്കും ഉച്ച ആയിട്ടുണ്ടാകും. പിന്നെ നേരെ വീട്ടിലേക്കു......വയലിന്നു നടുവിലുടെ അങ്ങനെ യാത്ര ആണ്.
അവിടെ അടുത്ത് തന്നെ വലിയ അടക്ക തോപ്പ് ഉണ്ട്. ഞങ്ങള്‍ കൂട്ടുകാര്‍ എല്ലാവരും ചെന്ന് അടക്ക പെറുക്കി ( ആരുടെയോ അടക്ക പറമ്പ്) അപ്പുറത്തുള്ള കടയില്‍ കൊണ്ട് കൊടുക്കും. അതിനു പ്രതിഫലമായി അന്ന്കിട്ടിയിരുന്നത് മോരുംവെള്ളവും തേന്‍ നിലാവ് എന്ന് പറയുന്ന വായില്‍ വെള്ളമൂറുന്ന ഒരു തരാം മിട്ടായിയും ആണ്.
ഇതെല്ലാം കഴിഞ്ഞു വീട്ടിലെത്തുമ്പോഴേക്കും ഉച്ച ഉണ് അമ്മൂമ്മ വിളമ്പി വെച്ചിട്ടുണ്ടാകും. അത് കഴിഞ്ഞാല്‍ വല്ല പുസ്തകങ്ങളും വായിച്ചു കുറച്ചു നേരം ഇരിക്കും. ചിലപ്പോള്‍ നമ്മുടെ പ്രിയപ്പെട്ട ആകാശവാണി റേഡിയോ പ്രക്ഷേപണം ചെയ്യുന്ന (ഒരു മണി നേരത്തുള്ള ) "ചലച്ചിത്രഗാനം" കേട്ട് കൊണ്ട് അങ്ങിനെ ഒരു ഉച്ച ഉറക്കം ആണ്.
സമയം നാലു മണി ആയി ഞങ്ങള്‍ കുളി കഴിഞ്ഞു കൂട്ടുകാരുമൊത്ത് ഞങ്ങളുടെ ഇഷ്ട വിനോദ കേന്ദ്രമായ കൃഷി സര്‍വകലാശാല കോമ്പൌണ്ടിലേക്ക് നട ക്കുകയാണ് . എല്ലാവരുംഓരോരോകഥകള്‍പറഞ്ഞുനടകുകയാണ്.ഞങ്ങള്‍ചേട്ടന്‍,ഞാന്‍,പയസ്,സനോജ്,അനിയന്‍ സജി, സാബു,രാജേഷ്,രതീഷ്, അണ്ണാച്ചി ബിജു ഉണ്ണി, ഭോജു,ജസ്റ്റിന്‍, മണികുട്ടന്‍,ഉണ്ടന്‍ രാജേഷ്,സന്തോഷ്,റാഫി എന്നിവരാണുള്ളത്.
അവിടെമുഴുവന്‍ അക്ഷരാര്ത്ഥത്തില്‍ കാടു തനെയാണ്. അഞ്ചുമണിക്ക് സര്‍വകലാശാല ഹോസ്റ്റല്‍ ലിലെ ചേട്ടന്മാര്‍ അവിടെ ബസ്കെറ്റ് ബോള്‍ കളിക്കുനതുംനോക്കി ഇരിക്കും . അപ്പോള്‍ വല്ലപ്പോഴും ഞങ്ങള്ക്കും് ചിലപ്പോള്‍ കളിയ്ക്കാന്‍ ഒരവസരം കിട്ടും.
അവിടെ ഒരു ഹോസ്റ്റല്‍ ഉണ്ട്. അതിന്റെ അടുത്ത് ഒരു വലിയ വേസ്റ്റ് എല്ലാം കളയുന സ്ഥലം ഉണ്ട്. ഞങ്ങളുടെ എല്ലാവരുടെയും ഹോബി എന്ന് പറഞ്ഞാല്‍ അവിടെ പോയി വിദേശത്ത് നിന്നയച്ച കവര്‍ ലിലെ സ്റ്റാമ്പ് അടര്‍ത്തിഎടുക്കുക, ചിന്നിയ കൊന്നിക്കല്ല് ഫ്ലാസ്ക് , ടെസ്റ്റ് ട്യൂബ് അങ്ങിനെ അവിടെ കിട്ടിയതെന്തും അമുല്യ നിധിയെ പോല്ലേ എടുത്തു വയ്ക്കുക എന്നതാണ്. ചിലപ്പോള്‍ പൊട്ടിയ ടെസ്റ്റ് ട്യൂബ് സ്റ്റാമ്പ് എന്നിവക് വേണ്ടി പോലും ഞങ്ങള്‍ വഴക്കടിക്കാറുണ്ട്. ആ യുണിവേഴ്സിറ്റി തന്നെ വലിയ ഒരു കുന്നു ആണ്. അവിടെ ഇല്ലാത്ത മരങ്ങള്‍ ഇല്ല. "വെങ്ങ, വെന്‍ തേക്ക്,വീട്ടി, കരി വീട്ടി,പല വിധ ചെടികള്‍,മള്ബഇറി,പേരക്ക,ചമ്പക്ക,സപ്പോട്ട അങ്ങനെ ഞങ്ങള്‍ കുട്ടികളുടെ ഒരു സ്വര്‍ഗം ആണ് അവിടം. പേരക്ക മള്‍ബറി ഇതെല്ലം കഴിക്കുമ്പോള്‍ ഞങ്ങള്‍ എല്ലാം പറയും " ഭൂമിയില്‍ ഒരു സ്വര്‍ഗം ഉണ്ടെങ്കില്‍ അത് ഇതാണ് ഇതാണ് ഇതാണ് "
No comments:
Post a Comment